Friday, July 18, 2025
HomeThrissur Newsയുവസംഗീതജ്ഞനും അധ്യാപകനുമായ അനൂപ് വെള്ളാറ്റഞ്ഞൂർ ഫ്ലാറ്റില്‍ മരിച്ച നിലയിൽ
spot_img

യുവസംഗീതജ്ഞനും അധ്യാപകനുമായ അനൂപ് വെള്ളാറ്റഞ്ഞൂർ ഫ്ലാറ്റില്‍ മരിച്ച നിലയിൽ

തൃശൂർ: സംഗീതജ്ഞനും വിവേകോദയം ഹയർസെക്കൻഡറി സ്കൂളിലെ ഗാന്ധിയൻ സ്റ്റഡീസ് അധ്യാപകനും വൃന്ദവാദ്യ സംഘം പരിശീലകനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ (41) മരിച്ചനിലയിൽ കണ്ടെത്തി. വടക്കേച്ചിറയ്ക്കു സമീപത്തെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വെള്ളാറ്റഞ്ഞൂർ കല്ലാറ്റ് പരേതനായ പീതാംബരന്റെയും തയ്യൂർ ഗവ.സ്കൂൾ റിട്ട.അധ്യാപിക രാജലക്ഷ്മിയുടെയും മകനാണ്.

ഗായകനും ഇടയ്ക്ക വാദകനും ആയിരുന്നു. ഗിറ്റാർ, കീബോർഡ് തുടങ്ങിയ സംഗീതോപകരണങ്ങളിലും പ്രാവീണ്യം തെളിയിച്ചു. വിവേകോദയം ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപകനായും സേവനമനുഷ്ഠിച്ചു. ഇവിടത്തെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വൃന്ദവാദ്യ സംഘത്തെ പരിശീലിപ്പിച്ചിരുന്നത് അനൂപ് ആണ്. 2022 മുതൽ 2024 വരെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇരു ടീമുകളും എ ഗ്രേഡോടെ മികവു തെളിയിച്ചിരുന്നു. കാണിപ്പയ്യൂർ കൈകൊട്ടിക്കളി സംഘത്തിന്റെ ഇടയ്ക്ക വാദകനും ആയിരുന്നു.

തൃശൂർ ആസ്ഥാനമായുള്ള ഇലഞ്ഞിക്കൂട്ടം എന്ന ബാൻഡിന്റെ അമരക്കാരനാണ്. സംസ്കാരം ബു‌ധനാഴ്ച രാവിലെ 10.30ന് വെള്ളാറ്റഞ്ഞൂരിലെ വീട്ടുവളപ്പിൽ. ഭാര്യ‌ പാർവതി (ആയുർവേദ ഡോക്ടർ). മക്കൾ പാർവണ, പാർത്ഥിപ്. അനൂപ് വെള്ളാറ്റഞ്ഞൂരിന്റെ മരണത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു അനുശോചിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments