Wednesday, February 11, 2026
HomeThrissur Newsചാലിശ്ശേരിയിൽ സ്‌കൂളിൻ്റെ മതിൽ തകർന്നുവീണു
spot_img

ചാലിശ്ശേരിയിൽ സ്‌കൂളിൻ്റെ മതിൽ തകർന്നുവീണു

ചാലിശ്ശേരി:ഗവ. എൽപി സ്‌കൂളിൻ്റെ മതിൽ മഴയിൽ കുതിർന്ന് തകർന്നുവീണു. ഞായറാഴ്‌ച പുലർച്ചെയാണ് മതിലിൻ്റെ 20 മീറ്റർ ഭാഗം വീണത്. 70 വർഷത്തോളം പഴക്കമുണ്ട്. സ്‌കൂൾ പ്രവൃത്തിസമയമല്ലാത്തതിനാൽ വലിയ അപകടമൊഴിവായി.

സ്‌കൂളിൽ അഞ്ഞൂറോളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. മതിൽ തകർന്നതോടെ സമീപത്തെ വീട് അപകടഭീഷണിയിലാണ്. വീടിൻ്റെ സുരക്ഷയ്ക്കായി മഴ നനയാതിരിക്കാൻ ടാർപായ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ് കുട്ടൻ, അംഗം ആനി വിനു, പിടിഎ പ്രസിഡന്റ് വി.എൻ. ബിനു, വി.എസ്. ശിവാസ്, എച്ച്എംഇ ബാലകൃഷ്‌ണൻ തുടങ്ങിയവർ സ്ഥലത്തെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments