തൃശൂർ: തൃശ്ശൂരിൽ നല്ലങ്കര വൈലോപ്പിള്ളി നഗറിൽ ഗുണ്ടകൾ പൊലീസിനെ ആക്രമിച്ചു. മണ്ണുത്തി കൺട്രോൾ റൂം വാഹനവും പോലീസുകാരെയുമാണ് സംഘം ആക്രമിച്ചത്.
ഇന്ന് പുലർച്ചെ ഒരുവീട്ടിൽ ഗുണ്ടകൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു പൊലീസുകാർ. തുടർന്നാണ് ആക്രമണം ഉണ്ടായത്. ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് കൊലക്കേസിൽ പ്രതിയായ ബ്രഹ്മജിത്ത് ഉൾപ്പെടെയാണ് കസ്റ്റഡിയിൽ ആയത്.
കൂടുതൽ ഗുണ്ടകൾക്ക് ആക്രമണത്തിൽ പങ്കുണ്ട്. നാല് പൊലീസുകാർ ആശുപത്രിയിലാണ്. പൊലീസ് ജീപ്പ് അടിച്ചു തകർത്തിട്ടുണ്ട്. ലഹരി പദാർത്ഥങ്ങൾ ഗുണ്ടകൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.


