Wednesday, February 11, 2026
HomeThrissur Newsവീട്ടിൽ അതിക്രമിച്ച് കയറി തീയിട്ട പ്രതി അറസ്റ്റിൽ
spot_img

വീട്ടിൽ അതിക്രമിച്ച് കയറി തീയിട്ട പ്രതി അറസ്റ്റിൽ

ആമ്പല്ലൂർ:പുതുക്കാട് വളഞ്ഞൂപ്പാടത്ത് വീട്ടിൽ അതിക്രമിച്ച് കയറി കിടപ്പുമുറിക്ക് തീയിട്ട പ്രതി അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്ര തിയായ വരന്തരപ്പിള്ളി റൊട്ടിപ്പടി സ്വദേശി വെട്ടി യാട്ടിൽ വീട്ടിൽ ശ്രീജിത്താണ് അസ്റ്റിലായത്. വ്യാ ഴാഴ്ച വൈകീട്ട് ഏഴോടെ വളഞ്ഞൂപാടം തുടങ്ങി ൽ രവിചന്ദ്രന്റെ വീട്ടിലാണ് ഇയാൾ അതിക്രമിച്ച് കയറിയത്.

മദ്യലഹരിയിലായിരുന്ന ഇയാളെ വീട്ടുകാർ മുറി യിൽ പൂട്ടിയിട്ടതിനെ തുടർന്നായിരുന്നു അതിക മം. കിടപ്പുമുറിയുടെ എസി, അലമാരകൾ, അക ത്തെ ബാത്ത് റൂം, ജനൽ ചില്ലുകൾ എന്നിവയെ ല്ലാം ഇയാൾ അടിച്ചു തകർത്തു. വീട്ടിൽ നിന്നു മൂ ന്നര പവൻ വരുന്ന സ്വർണമാല നഷ്ടപ്പെട്ടതായും പരാതിയുണ്ട്. വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇ യാളെ പുതുക്കാട് പൊലീസിൽ ഏൽപ്പിക്കുകയാ യിരുന്നു.

വീടിനോട് ചേർന്നുള്ള മരത്തിലൂടെയാണ് വീടി ന്റെ അകത്ത് കടന്നത്. ഇയാളെ കണ്ട് വീട്ടുകാർ നിലവിളിച്ചതോടെ അയൽവാസികൾ ഓടിക്കൂടി. നാട്ടുകാരെ ആക്രമിക്കാൻ ഒരുങ്ങിയതാടെ കൂടി യവർ ചേർന്ന് ഇയാളെ കിടപ്പുമുറിയിലാക്കി വാ തിൽ പൂട്ടി.

തുടർന്നാണ് ഇയാൾ മുറിക്കകത്ത് അതിക്രമം കാണിച്ചത്. കൂടാതെ അലമാരിയിലുണ്ടായിരുന്ന തുണികൾ വലിച്ചു പുറത്തിട്ട് കത്തിക്കുകയും ചെയ്തു. പുതുക്കാട് എസ്.എച്ച്.ഒ മഹേന്ദ്ര സിം ഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments