Wednesday, February 11, 2026
HomeBREAKING NEWSയുവാവിനെ ബിയര്‍ കുപ്പികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ച് യുവതി
spot_img

യുവാവിനെ ബിയര്‍ കുപ്പികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ച് യുവതി


കൊച്ചിയില്‍ ഡിജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറി എന്ന് ആരോപിച്ച് യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് കുത്തിപരുക്കേല്‍പ്പിച്ചു. എടശ്ശേരി ബാറില്‍ രാത്രി പത്തു മണിയോടെയാണ് സംഭവം. ഉദയംപേരൂര്‍ സ്വദേശി ജിനീഷ സാഗറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ സ്വദേശി ബഷീറിനാണ് കുത്തേറ്റത്. പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുക്കും എന്ന് പൊലീസ് അറിയിച്ചു. സിനിമ താരങ്ങള്‍ അടക്കം പാര്‍ട്ടിക്ക് ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഡിജെ പാര്‍ട്ടി നിര്‍ത്തിവയ്പ്പിച്ചു.

ഇന്നലെ രാത്രി 10.30ഓടെയാണ് സംഘര്‍ഷമുണ്ടായത്. മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി ബിയര്‍ കുപ്പി പൊട്ടിച്ച് അതുകൊണ്ട് യുവാവിനെ കുത്തുകയായിരുന്നു. യുവാവിന്റെ കഴുത്തിന്റെ താഴെയാണ് പരുക്കേറ്റിരിക്കുന്നത്. ചെവിയ്ക്കും സാരമല്ലാത്ത പരുക്കുണ്ട്. ശേഷം നോര്‍ത്ത് സ്റ്റേഷനില്‍ നിന്നുള്ള പൊലീസുകാരെത്തി ഡിജെ പാര്‍ട്ടി നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. യുവതി പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.

മോശമായി പെരുമാറിയതിന് പിന്നാലെ പാര്‍ട്ടിക്കിടെ യുവാവും യുവതിയും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായിരുന്നു. കസ്റ്റഡിയിലായ ശേഷം യുവതിയോട് യുവാവിനെതിരെ പരാതിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പരാതി നല്‍കുന്നില്ല എന്നാണ് ജിനീഷ പ്രതികരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments