ചേർപ്പ്ക:നത്ത മഴയിൽ വെള്ളം കയറിയതിനെത്തുടർന്ന് തൃപ്രയാർ — തൃശൂർ റോഡിലെ കുണ്ടോളിക്കടവ് മുതൽ പള്ളിപ്പുറം വരെയുള്ള ഭാഗത്ത് ഗതാഗതം നിരോധിച്ചു. ഇതോടെ ചാഴൂർ, താന്ന്യം പഞ്ചായത്തുകളിൽ നിന്ന് ചേർപ്പ് മേഖലയിലേക്കുള്ള യാത്ര പ്രയാസകരമാകും തൃപ്രയാർ *ചേർപ്പ് റോഡിൽ ചിറയ്ക്കൽ പാലം നിർമാണം നടക്കുന്നതിനാൽ അതുവഴിയുള്ള ഗതാഗതം നേരത്തേ നിരോധിച്ചതാണ്. പുള്ള് വഴി കോടന്നൂർ ശാസ്‌താംകടവിലേക്കുള്ള റോഡിലും പാലം പണി നടക്കുന്നുണ്ട്. കൂടാതെ ഇവിടങ്ങളിൽ റോഡിൽ വെള്ളം കയറിയിട്ടുമുണ്ട്. ചേർപ്പ് വൈക്കോച്ചിറയിൽ കരുവന്നൂർ പുഴയുടെ കമാൻഡ് മുഖത്തെ താൽക്കാലിക ബണ്ട് തകർന്ന് വെള്ളം വൻതോതിൽ ഒഴുകുന്നതിനാൽ ഇനിയും വെള്ളം ഉയരാനാണ് സാധ്യത.