തൃശൂർ:ജില്ലയിൽ ജൂണിൽ ഇതുവരെ 14 പേർക്ക് എലിപ്പനി ബാധിച്ചതായി റിപ്പോർട്ട് ചെയ്തു. മെയ് 24ന് കുറുവിലശ്ശേരി സ്വദേശിയായ എഴുപത്തിനാലുകാരൻ മരിച്ചത് എലിപ്പനി കാരണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ എലിപ്പനിക്കെതിരെ ജാ ഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ടി പി ശ്രീദേവി അറിയിച്ചു വയലിൽ പണിയെടുക്കുന്നവർ തോട്, കനാൽ, കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവ വൃത്തിയാക്കുന്നവർ, മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർ എന്നിവരിലാണ് എലിപ്പനി സാധ്യത കൂടുതൽ എന്താണ് എലിപ്പനി ? എലി, പട്ടി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രവും വിസർജ്യങ്ങളും വഴി പകരുന്ന രോഗമാണ് എലിപ്പനി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കൾ മുറിവുകളിലൂടെയാണ് ശരീരത്തിൽ കടക്കുന്നത്. ക്ഷിണത്തോടെയുള്ള പനിയും തലവേദനയും പേശി വേദനയും ആണ് ലക്ഷണങ്ങൾ കണ്ണിൽ ചുവപ്പ്, മുത്രക്കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ എന്നിവ കണ്ടേക്കാം സ്വയം ചികിത്സ ഒഴിവാക്കണം പനിയും മറ്റു രോഗലക്ഷണങ്ങളുമായി ചികിത്സ തേടുമ്പോൾ മലിനജലവുമായി സമ്പർക്കമുണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം


