തൃശൂർ:മഴ ശക്തമായതോടെ ജില്ലയിൽ 18 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു കൊടുങ്ങല്ലൂർ, ചാവക്കാട്, മുകുന്ദപുരം, തൃശൂർ താലൂക്കുകളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ആകെ 154 കുടുംബങ്ങളിലായി 456 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. മുകുന്ദപുരം താലൂക്കിൽ എട്ട് ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട് ബുധനാഴ്‌ച ജില്ലയിൽ ആറ് വീടുകൾ ഭാഗികമായി തകർന്നു. കുന്നംകുളം നാലും ചാവക്കാട് മൂന്നും തലപ്പിള്ളി, തൃശൂർ താലൂക്കിൽ ഒന്നു വീതം വീടുകളാണ് തകർന്നത്. ഇതോടെ ജില്ലയിൽ കാലവർഷത്തിൽ തകർന്ന വീടുകളുടെ എണ്ണം 249 ആയി കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിൽ 36.2 മില്ലീമീറ്റർ മഴയാണ് പെയ്‌തത്. വെള്ളാനിക്കരയിലെ ഓട്ടോമാറ്റിക്ക് വെതർ സ്‌റ്റേഷനിലെ കണക്ക് പ്രകാരമാണിത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ചാലക്കുടിയാണ്. 42.2 മില്ലീമീറ്റർ ചൊവ്വാഴ്ച 74.4 മില്ലീ മീറ്റർ മഴ ജില്ലയിൽ ലഭിച്ചിരുന്നു ബുധൻ മഴയുടെ ശക്തി കുറഞ്ഞു. ജില്ലയിൽ ജൂൺ ഒന്നുമുതൽ 18 വരെ 451.2 മില്ലി ലിറ്റർ മഴ ലഭിച്ചു 4281 മില്ലിമീറ്റർ മഴയാണ് ശരാശരി ലഭിക്കേണ്ടത് അഞ്ച് ശതമാനം അധിക മഴയാണ് ലഭിച്ചത്. വ്യാഴം മഞ്ഞ അലർട്ടാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.


