Thursday, July 17, 2025
HomeEntertainmentദിനോസറുകൾ പുനർജനിക്കുന്നു; ജുറാസിക് വേൾഡ് റീബെർത്ത് ലോക പ്രീമിയറിൽ തിളങ്ങി സ്കാർലറ്റ് ജോഹാൻസൺ
spot_img

ദിനോസറുകൾ പുനർജനിക്കുന്നു; ജുറാസിക് വേൾഡ് റീബെർത്ത് ലോക പ്രീമിയറിൽ തിളങ്ങി സ്കാർലറ്റ് ജോഹാൻസൺ

ജുറാസിക് വേൾഡ് പരമ്പരയിലെ നാലാമത്തെ ചിത്രമായ ജുറാസിക് വേൾഡ് റീബെർത്ത് ജൂലൈ രണ്ടിന് പ്രദർശനത്തിനെത്തും. ഇതിന് മുന്നോടിയായുള്ള വേൾഡ് പ്രീമിയർ ലണ്ടനിലെ ഓഡിയോൺ ലക്സ് ലെസ്റ്റർ സ്ക്വയറിൽ നടന്നു. ജുറാസിക് വേൾഡ്: റീബർത്തിന്റെ ലോക പ്രീമിയർ ഷോ താരനിബിഡമായിരുന്നു. ചിത്രത്തിലെ മുഖ്യകഥാപാത്രമായ സ്കാർലറ്റ് ജോഹാൻസൻ ചടങ്ങിൽ ശ്രദ്ധേയ സാന്നിധ്യമായി. ‘ഒരു ഹോളിവുഡ് ഐക്കൺ എന്ന നിലയിൽ മാത്രമല്ല, കുട്ടിക്കാലം മുതൽ അവൾ സ്വപ്നം കണ്ട ഒരു ലോകത്തേക്ക് കാലെടുത്തുവച്ചതിന്‍റെ ആവേശത്തിലുമായിരുന്നു അവർ’.

“ജുറാസിക് പാർക്ക് കാണുമ്പോൾ എനിക്ക് 10 വയസ്സായിരുന്നു, അത് എന്നിൽ വലിയ സ്വാധീനമുണ്ടാക്കിയിരുന്നു,” ജോഹാൻസൺ റോയിട്ടേഴ്‌സിനോട് പറഞ്ഞു. “അടുത്ത മുപ്പത് വർഷത്തിനുശേഷം, ആ ലോകത്തിന്റെ ഭാഗമാകുകയെന്നത് വലിയ സ്വപ്നമായിരുന്നു. അതിനുവേണ്ടി എന്തും ചെയ്യാൻ ഞാൻ ഒരുക്കമായിരുന്നു”.

യഥാർത്ഥ ജുറാസിക് പാർക്കുമായി ബന്ധപ്പെട്ട ഒരു രഹസ്യ ഗവേഷണ സൗകര്യമുള്ള ഒരു നിരോധിത ദ്വീപിലേക്ക് പോകുന്ന വിദഗ്ദ സംഘങ്ങളുടെ യാത്രയ്ക്കൊപ്പമാണ് ചിത്രം വികസിക്കുന്നത്. ജൈവശാസ്ത്രരംഗത്ത് വലിയ മുന്നേറ്റം ലക്ഷ്യമിട്ട് മൂന്ന് ദിനോസറുകളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ വീണ്ടെടുക്കുകയെന്നതാണ് ഗവേഷകസംഘത്തിന്‍റെ യാത്രയുടെ ഉദ്ദേശം. ചിത്രത്തിൽ സ്കാർലറ്റ് ജോഹാൻസൺ, മഹേർഷല അലി, ജോനാഥൻ ബെയ്‌ലി (ബ്രിഡ്ജർട്ടൺ), റൂപർട്ട് ഫ്രണ്ട് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

റൂപർട്ട് ഫ്രണ്ട് ഈ അനുഭവത്തെ “ആവേശകരം” എന്നാണ് വിശേഷിപ്പിച്ചത്, “എനിക്ക് സാഹസികത ഇഷ്ടമാണ്. എന്ത് സംഭവിക്കുമെന്ന് അറിയാത്ത ഒരു യാത്രയിൽ ഒപ്പംകൂടുകയെന്നത് എനിക്ക് ഇഷ്ടമാണ്”.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments