Thursday, July 17, 2025
HomeLITERATUREഅഖിൽ പി ധർമ്മജന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം
spot_img

അഖിൽ പി ധർമ്മജന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം

കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം സ്വന്തമാക്കി അഖിൽ പി ധർമ്മജൻ. റാം കെയർ ഓഫ് ആനന്ദി എന്ന പുസ്തകത്തിനാണ് പുരസ്കാരം. ബാലസാഹിത്യത്തിനുള്ള പുരസ്കാരം ശ്രീജിത്ത് മൂത്തേടത്തിന്റെ പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന പുസ്തകവും നേടി. മലയാള വിഭാഗത്തിലാണ് പുരസ്‌കാരങ്ങൾ.

സോഷ്യല്‍ മീഡിയയിലും കൗമാരക്കാര്‍ക്കിടയിലും തരംഗമായ പുസ്തകമാണ് റാം കെയര്‍ ഓഫ് ആനന്ദി. റാമിന്റെയും ആനന്ദിയുടെയും പ്രണയം ഇരുകയ്യും നീട്ടിയാണ് പുതുതലമുറ സ്വീകരിച്ചത്. അവരുടെ തമാശകളും പ്രണയനിമിഷങ്ങളും വിരഹവും എല്ലാമാണ് നോവലിൻ്റെ ഇതിവൃത്തം.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടിയതിൽ സന്തോഷമുണ്ടെന്ന് അഖിൽ ഫേസ്ബുക്കിൽ കുറിച്ചു.

‘സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയില്ല. അറിഞ്ഞപ്പോൾ മുതൽ കയ്യും കാലുമൊക്കെ വിറയ്ക്കുകയാണ്.

ഇവിടെവരെ കൊണ്ടെത്തിച്ച ഓരോ മനുഷ്യർക്കും എൻ്റെ ഉമ്മകൾ’ അഖിൽ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments