Thursday, February 12, 2026
HomeBREAKING NEWSശസ്ത്രക്രിയക്കായി അനസ്തേഷ്യ സ്വീകരിച്ച യുവാവ് മരിച്ചു;ചികിത്സാ പിഴവെന്ന് പരാതി
spot_img

ശസ്ത്രക്രിയക്കായി അനസ്തേഷ്യ സ്വീകരിച്ച യുവാവ് മരിച്ചു;ചികിത്സാ പിഴവെന്ന് പരാതി

ചാലക്കുടി:ഹെർണിയ ശസ്ത്രക്രിയക്കായി അനസ്തേഷ്യ സ്വീകരിച്ച യുവാവ് മരിച്ചു കുറ്റിച്ചിറ വയലാത്ര വാവൽത്താൻ വീട്ടിൽ സിദ്ധാർഥൻ്റെ മകൻ സിനീഷ് (34)ആണ് മരിച്ചത്. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ വെള്ളി രാവിലെ എട്ടിനാണ് അനസ്തേഷ്യ നൽകിയത്. തുടർന്ന് ഓപ്പറേഷൻ തിയറ്ററിൽ കയറ്റിയ സനീഷിന് ഹൃദയാഘാതം ഉണ്ടായതായി പറയുന്നു. ഗുരുതരാവസ്ഥയിലായ ഇയാളെ പകൽ പത്തോടെ ചാലക്കുടി സെന്റ്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി ഇവിടെ ചികിത്സയിലിരിക്കെ പകൽ 11ഓടെയാണ് മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൗർണമിയാണ് ഭാര്യ. മക്കൾ: അനശ്വര, ആഘർഷണ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments