Saturday, December 13, 2025
HomeBREAKING NEWS​ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു
spot_img

​ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു

ഗുജറാത്തിൽ യാത്രാവിമാനം തകർന്നുവീണു. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനമാണ് തകർന്നു വീണത്. വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടായിരുന്നതായിട്ടാണ് വിവരം. വിമാനത്തിൽ നിന്നും പുകയുയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ അഹമ്മദാബാദിലെ മേഘാനി നഗറിലെ റെസിഡൻഷ്യൽ ഏരിയയിൽ ആണ് അപകടം ഉണ്ടായിരിക്കുന്നത്. പറന്നുയരുന്നതിനിടെ ആണ് അപകടം സംഭവിച്ചിരിക്കുന്നത്. പ്രദേശത്തേക്കുള്ള എല്ലാ റോഡുകളും അടച്ചിരിക്കുന്നു. പന്ത്രണ്ട് ഫയർ എൻജിനുകൾ രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിട്ടുമാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments