അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ പ്രദേശം കനത്ത പുക നിറഞ്ഞു. എയര്‍ക്രാഫ്റ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കും 2നും ഇടയിലാണ് അപകടം സംഭവിച്ചത്.
സംഭവസ്ഥലത്തേക്ക് ഒരു ഡസനോളം ആംബുലന്‍സുകള്‍ എത്തിയിട്ടുണ്ട്. പൊലീസ് പ്രദേശത്തെ ട്രാഫിക്കുകള്‍ വഴിതിരിച്ച് വിട്ടു. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


