Tuesday, June 17, 2025
HomeThrissur Newsലഡു കടം ചോദിച്ചിട്ട് നല്‍കിയില്ല; തൃശൂരില്‍ കടയുടമയെ ആക്രമിച്ച് യുവാക്കള്‍
spot_img

ലഡു കടം ചോദിച്ചിട്ട് നല്‍കിയില്ല; തൃശൂരില്‍ കടയുടമയെ ആക്രമിച്ച് യുവാക്കള്‍

ചേലക്കര: ലഡു കടം ചോദിച്ചിട്ട് നല്‍കിയില്ലായെന്ന പേരില്‍ കടയുടമയെ ആക്രമിച്ച് യുവാക്കള്‍. തൃശൂര്‍ തോന്നൂര്‍ക്കര എംഎസ്എന്‍ ഓഡിറ്റോറിയത്തിന് സമീപമുള്ള വിഷ്ണുമായ സ്വീറ്റ്‌സിലാണ് അതിക്രമം നടന്നത്. സംഭവത്തില്‍ തോന്നൂര്‍ക്കര പടിഞ്ഞാട്ടുമുറി മനപടിക്കല്‍ വിനു(46), കളരിക്കല്‍ സന്തോഷ് എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്തു. മദ്യലഹരിയിലെത്തിയ യുവാക്കളാണ് ആക്രമണം നടത്തിയത്.

ഞായറാഴ്ചയാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ യുവാക്കള്‍ കടയിലെത്തി തങ്ങള്‍ക്ക് ലഡു കടമായി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നല്‍കാനാകില്ല എന്ന് കടയുടമ പറഞ്ഞത് പ്രകോപനത്തിന് കാരണമായി. പിന്നാലെയാണ് കടയുമയായ മുരളിയെ യുവാക്കള്‍ ആക്രമിച്ചത്. സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments