തൃശ്ശൂര്‍: മദ്യലഹരിയിൽ കുട്ടികൾക്ക് നേരെ പരാക്രമം കാണിച്ച് യുവാവ്. സംഭവത്തിൽ വരവൂർ സ്വദേശി ഷനീഷ്(32) എതിരെ കുട്ടികളുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. തൃശ്ശൂര്‍ പാലക്കൽ ക്ഷേത്ര പരിസരത്ത് വെച്ചായിരുന്നു സംഭവം.
യുവാവിനെ തടയാനെത്തിയ പ്രദേശവാസികളെ യുവാവ് ആക്രമിച്ചതായി പൊലീസ് പറഞ്ഞു. ഇയാൾ ലഹരിക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു. സമാനമായ രീതിയിൽ വയോധികനെ ആക്രമിച്ചതിന് എരുമപ്പെട്ടി സ്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.


