തൃശൂര്‍:അതിരപ്പിളളി പ്ലാന്റേഷനില്‍ പശുക്കിടാവിനെ പുലി പിടിച്ചു. പ്ലാന്റേഷനില്‍ ബ്ലോക്ക് പതിനേഴില്‍ ചെക്‌പോസ്റ്റിന് സമീപം ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. കുറ്റിയില്‍ ബിജുവിന്റെ പശുക്കിടാവിനെയാണ് പുലി ആക്രമിച്ചത്.
പശുക്കള്‍ റോഡിലേക്കിറങ്ങി ശബ്ദമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. ഇവര്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. പുലി ആക്രമിച്ച പശുക്കിടാവ് ചത്തു.


