Thursday, February 12, 2026
HomeThrissur Newsകൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ അമ്മയും കുഞ്ഞും വിഭാഗത്തില്‍ തീപിടിത്തം
spot_img

കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ അമ്മയും കുഞ്ഞും വിഭാഗത്തില്‍ തീപിടിത്തം

തൃശൂര്‍: കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ അമ്മയും കുഞ്ഞും വിഭാഗം ബ്ലോക്കിലെ എസിയാണ് കത്തിയത്. ഒപിയിലെ എസിയാണ് കത്തിയത്. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. പെട്ടെന്ന് തന്നെ തീയും പുകയും അണക്കാന്‍ കഴിഞ്ഞത് കൊണ്ട് അനിഷ്ട സംഭവങ്ങളുണ്ടായില്ല.

ഫയര്‍ ഫോഴ്‌സ് എത്തി ഉടന്‍ തന്നെ പുക നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. എസി കത്തിയ സമയത്ത് മുപ്പതോളം പേര്‍ ഒപിയിലുണ്ടായിരുന്നു. ചെറിയ പുക മാത്രമെ ഉണ്ടായിരുന്നുവെന്നും അത് നിര്‍വീര്യമാക്കി കഴിഞ്ഞെന്നും എല്ലാ രോഗികളും സുരക്ഷിതരാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments