Thursday, February 12, 2026
HomeKeralaതപോവനം ഡയറക്ടർ മഹേഷ് മങ്ങാട്ട് വീട്ടിൽ മരിച്ച നിലയിൽ
spot_img

തപോവനം ഡയറക്ടർ മഹേഷ് മങ്ങാട്ട് വീട്ടിൽ മരിച്ച നിലയിൽ

വൈപ്പിൻ: ഓച്ചന്തുരുത്തിലെ നാട്ടറിവ് പഠന കേന്ദ്രമായ ‘തപോവന’ത്തിന്റെ ഡയ റക്ടർ മഹേഷ് മങ്ങാട്ട് (62) അന്തരിച്ചു. വീട്ടിൽ മരിച്ചുകിടക്കുന്ന നിലയിൽകണ്ടത്തുകയായിരുന്നു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. അവിവാഹിതനായ മഹേഷ് തനിച്ചായിരുന്നു താമസം. വീടിനു പുറത്തേക്ക് കാണാത്തതിനെ തുടർന്ന് അയൽക്കാർ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

ദേശീയ യുവജന അവാർഡ് ജേതാവാണ്. സാക്ഷരതാ ജില്ലാ കോഡിനേറ്റർ, വനവത്കരണ പദ്ധതി ജില്ലാ കോഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തലവേദനയ്ക്കുള്ള പാരമ്പര്യചികിത്സയുമായി ജില്ല കൾതോറും ക്യാമ്പുകൾ, കുറ്റിമുല്ലകൃഷി പ്രചാരണം, നാട്ടറിവുകളുടെ ബോധവത്കരണ ക്ലാസുകൾ എന്നി വനടത്തി. പന്ത്രണ്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.സഹോദരങ്ങൾ: സതീഷ്, ചാർമിള, പരേതരായ സുരേഷ്, ദിനേഷ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments