തൃശ്ശൂരിൽ സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട് കവർച്ചാ ശ്രമം. തൃശ്ശൂർ പുഴക്കൽ ഹൈസൺ ടാറ്റ മോട്ടോർസിൽ ആയിരുന്നു സംഭവം.
ശനിയാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്. പുലര്‍ച്ചെ ഷോറൂമിൽ എത്തിയ കവര്‍ച്ചാസംഘം രണ്ട് ജീവനക്കാരെ കെട്ടിയിടുകയായിരുന്നു.
തമിഴ് സംസാരിക്കുന്നവർ അടക്കം നാലു പേരടങ്ങുന്ന സംഘമാണ് കവർച്ചയ്ക്ക് എത്തിയത്. ഷോറൂമിന്റെ ഡോർ തകർത്താണ് ഇവര്‍ അകത്തുകടന്നത്. എന്നാൽ പണവും വിലകൂടിയ സാധനങ്ങളോ ഷോറൂമില്‍ നിന്ന് നഷ്ടമായിട്ടില്ല.