Tuesday, June 17, 2025
HomeCity Newsഫിറ്റ് അല്ലെങ്കിലും , സർട്ടിഫിക്കറ്റ് ഒപ്പിക്കും
spot_img

ഫിറ്റ് അല്ലെങ്കിലും , സർട്ടിഫിക്കറ്റ് ഒപ്പിക്കും

തൃശ്ശൂർ:നഗരത്തിലേയും സമീപ പ്രദേശങ്ങളിലേയും പൊളിഞ്ഞു വീഴാറായ പഴയ കെട്ടിടങ്ങൾ നിലനിർത്താൻ കെട്ടിട ഉടമകൾ വ്യാജ ബലക്ഷമതാ സർട്ടിഫിക്കറ്റുകൾ നിർമിക്കുന്നതായി വ്യാപക പരാതി.

ഗവ. എൻജിനീയറിങ് കോളേജിലെ സിവിൽ എൻജിനീയറിങ് വിഭാഗത്തിൽനിന്നാണ് സർട്ടിഫിക്കറ്റുകൾ നൽകിയിരിക്കുന്നതെന്നാണ് ആക്ഷേപം. മാനദണ്ഡങ്ങൾ പാലിക്കാതെ വൻ തുക കൈപ്പറ്റിയാണ് ഇത്തരത്തിലുള്ള വ്യാജ ബലക്ഷമതാസർ ട്ടിഫിക്കറ്റുകൾ നൽകുന്നതെന്ന് കോർപറേഷൻ കൗൺസിലർ ജോൺ ഡാനിയൽ ആരോപിച്ചു.

പൊതുമരാമത്ത് വകുപ്പും തദ്ദേശസ്ഥാപനങ്ങളിലെ എൻജിനീയർമാരുമാണ് കെ ട്ടിടങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നത്. എന്നാൽ നഗരത്തിലെ വീഴാറായ കെട്ടിട ങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് വ്യാജൻ ഇറങ്ങുന്നത്.

നഗരത്തിലെ പല പഴയ കെട്ടിടങ്ങൾക്കും വ്യാജ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം തകർന്നുവീണ സ്വരാജ് റൗണ്ടിലെ കെട്ടിടത്തിനും ഇവർ ബലക്ഷമതാ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഒരു വർഷ കാലാവധിക്കാണ് എൻജിനീയറിങ് സിവിൽ വിഭാഗം സർട്ടിഫിക്കറ്റുകൾ നൽകുന്നത്. രണ്ടുവർഷ ത്തേക്കെങ്കിലും ഈ കെട്ടിടങ്ങൾ തകർന്ന് വീഴില്ല എന്ന അനുമാന കണക്കാണ് ഇതിന് അടിസ്ഥാനമായി പറയുന്നത്.

കെട്ടിട ഉടമകൾ വ്യാജ സർട്ടിഫിക്കറ്റുകളുടെ മറവിൽ പൊളിക്കുന്നതിന് എതിരായി കോടതിവിധികൾ സമ്പാദിച്ചിട്ടും കോർപറേഷൻ ഇതിനെതിരേ നിയമനടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ തുടർ നടപടികൾ ഉണ്ടാകാത്തത് സംശ യാസ്പദമാണെന്നും വീഴാറായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാതിരിക്കാൻ ഭരണക്കാരുടെ യും ഉദ്യോഗസ്ഥരുടെയും പേര് പറഞ്ഞു ഇടനിലക്കാർ ഉടമകളുടെ കൈയിൽനിന്ന് പണം തട്ടുന്നുണ്ടെന്നും ജോൺ ഡാനിയൽ ആരോപിച്ചു.

അനധികൃതമായി വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നതിനെതിരേ വിജിലൻസ് അന്വേഷ ണം നടത്താൻ മേയർ തയ്യാറാകണം. ഇതി നായി ഉടൻ കത്തു നൽകുമെന്നും ജോൺ ഡാനിയൽ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments