ചാലക്കുടി കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവിങ് സ്കൂൾ രണ്ടാം ഘട്ട വികസനപ്രവർത്തനങ്ങളുടെ ഫ്ലാഗ് ഓഫ് തിങ്കളാഴ്ച വൈകീട്ട് നാലിന് നടക്കും. കഴിഞ്ഞ നവംബറിൽ ആരംഭിച്ച ജില്ലയിലെ ഏക കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളാണ് ചാലക്കുടിയിലേത്. ഹെവി ഡ്രൈവിങ് പരിശീലനമാണ് ഇവിടെ ആരംഭിച്ചിരുന്നത്. ഇതിനകം മൂന്ന് ബാച്ചുകളുടെ പരിശീലനം പൂർത്തിയാക്കി. ഒരു ബാച്ചിൽ 12 പേർക്കാണ് പരിശീലനം. ഓരോ ബാച്ചിനും 30 ക്ലാസുകൾ വീതം നൽകിയിരുന്നു. 9000 രൂപയാണ് ഫീസ് ഈടാക്കിയിരുന്നത്.
രണ്ടാംഘട്ടത്തിൽ ടു വീലർ, ഫോർവീലർ (ലൈറ്റ് വെഹിക്കിൾ) വാഹനങ്ങളിൽ പരിശീലനം നൽകും. തിങ്കളാഴ്ച മുതൽ രജിസ്ട്രേഷൻ തുടങ്ങും. സനീഷ്കുമാർ ജോസഫ് എംഎൽഎ ഫ്ലാഗ് ഓഫ് നിർവഹിക്കും. മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷനാകും.
ടു വീലർ, ഫോർ വീലർ ലൈസൻസുകൾ ഒന്നിച്ചെ ടുക്കുന്നതിന് 10,000 രൂപയാണ് ഫീസ്. ടു വീലറിന് മാത്ര മായി 3500 രൂപയും ഫോർ വീലറിന് മാത്രമായി 9000 രൂപയുമാണ് ഫീസ്. പട്ടിക ജാതി, വർഗവിഭാഗത്തിലു ള്ളവർക്ക് 20 ശതമാനം ഫീ സിളവുണ്ട്. ബന്ധപ്പെടേണ്ട നമ്പർ: 98479 74847