പുന്നയൂർ:പോത്തിനെ മോഷ്ടിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. തെക്കേ പുന്നയൂർ ആലാപാലത്ത് നിന്ന് വെള്ളിയാഴ്‌ച രാത്രി പോത്തിനെ മോഷ്ടിച്ച സംഭവത്തിൽ മരത്തംകോട് സ്വദേശി കണ്ടത്തുവളപ്പിൽ രഹനാസി (23)നെയാണ് നാട്ടുകാർ പിടികൂടിയത്. ഇയാളെ തടഞ്ഞ് നിർത്തി വടക്കേക്കാട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇയാളുടെ കൂടെ ഉണ്ടായിരുന്നയാൾ ഓടി രക്ഷപെട്ടതായും നാട്ടുകാർ പറഞ്ഞു. കുരഞ്ഞിയൂർ സ്വദേശി പണ്ടാരത്തയിൽ അബ്ദുൾ ഗഫൂറിൻ്റെ പരാതിയിൽ മോഷണകുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.


