പുസ്തക പ്രേമിയായ, വായനക്കാരനായ ഒരു കള്ളനാണോ താങ്കളെന്ന് ഞങ്ങൾക്കറിയില്ല, പക്ഷേ താങ്കൾ കവർന്നത് ജീവിതമഷികൊണ്ട് അക്ഷരങ്ങൾ അടുക്കി വച്ച ഞങ്ങളുടെ ജീവനോപാധിയാണ്.
തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേളയുടെ 169-ാം സ്റ്റാൾ സ്റ്റാളിൽ നിന്ന് സമാപന ദിവസമായ മേയ് 25ന് രാത്രിയിൽ ബുക്കർ മീഡിയ പബ്ലിക്കേഷൻസിന്റെ 25000 രൂപ വില വരുന്ന പുസ്തകങ്ങൾ മോഷണം പോയി. പുസ്തകങ്ങൾ എവിടെയെങ്കിലും കണ്ടെത്തുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ
ഞങ്ങളെ നേരിട്ടോ ബന്ധപ്പെടണമെന്ന് അഭ്യർഥിക്കുന്നു.