ഇരിങ്ങാലക്കുട:മൂർക്കനാട് ഇരട്ടക്കൊലപാതകക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ പ്രത്യേക അന്വേഷക സംഘം ബംഗളൂരുവിൽനിന്നും പിടികൂടി. നിരവധി ക്രിമനൽക്കേസിൽ പ്രതിയായ കരുവന്നൂർ കറുത്തുപറമ്പിൽ അനുമോദ് (27) ആണ് പിടിയിലായത്. കൊലപാതക ശ്രമം അടക്കം 10 ക്രിമിനൽ കേസിൽ പ്രതിയാണ്. കഴിഞ്ഞവർഷം ഏപ്രിൽ മൂന്നിന് മൂർക്കനാട് ശിവക്ഷേത്ര ഉത്സവ വെടിക്കെട്ടിനുശേഷം ആലുംപറമ്പിൽവച്ചാണ് വെളുത്തൂർ സ്വദേശി അക്ഷയ്, ആനന്ദപുരം സ്വദേശി സന്തോഷ് എന്നിവർ കൊല്ലപ്പെട്ടത് നിരവധി കേസുകളിൽ പ്രതിയായ കരുവന്നൂർ കറത്തുപറമ്പിൽ അഭിനന്ദി(മാൻഡു)ൻ്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റിരുന്നു. ഒന്നാം പ്രതി മാൻഡ്രൂവിന്റെ അനുജനാണ് അനുമോദ് നാലാം പ്രതിയായ ഇയാൾ കൊലപാതകശേഷം നാടുവിടുകയായിരുന്നു റൂറൽ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇരിങ്ങാലക്കുട ഡിവൈഎസ്‌പി കെ ജി സുരേഷ്, ഇൻസ്പെക്ടർ എം എസ് ഷാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


