Wednesday, February 11, 2026
HomeKeralaഒല്ലൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു
spot_img

ഒല്ലൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു

ഒല്ലൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് നാല് ലക്ഷത്തിലധികം കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയതായി മന്ത്രി പറഞ്ഞു. എല്ലാവർക്കും ഭൂമി, എല്ലാവർക്കും വീട് എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇത് നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.

റവന്യൂ വകുപ്പിന്റെ പ്ലാൻ 2022-23 ഉൾപ്പെടുത്തിയാണ് ഒല്ലൂർ സ്മാർട്ട്‌ വില്ലേജ് ഓഫീസിന്റെ നിർമാണം പൂർത്തീകരിച്ചത്.

കുട്ടനെല്ലൂർ എൻ.സി.സി ബറ്റാലിയൻ കോംപ്ലക്സ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പി ബാലചന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് നിർമിതി കേന്ദ്രം പ്രോജക്ട് മാനേജർ സതീദേവി റിപ്പോർട്ട് അവതരിപ്പിച്ചു. തൃശ്ശൂർ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കരോളിൻ ജെറീഷ് പെരിഞ്ചേരി, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി മേനോൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി, തഹസിൽദാർ ടി.ജയശ്രീ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments