Tuesday, June 17, 2025
HomeCity Newsതൃശ്ശൂർ നഗരത്തിലെ കട പൊളിച്ചു; 271 കെട്ടിടങ്ങൾ പൊളിക്കാൻ കോ‍ർപറേഷൻ
spot_img

തൃശ്ശൂർ നഗരത്തിലെ കട പൊളിച്ചു; 271 കെട്ടിടങ്ങൾ പൊളിക്കാൻ കോ‍ർപറേഷൻ

തൃശൂർ:തൃശൂർ കോർപറേഷൻ കണ്ടെത്തിയ 271 അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ ഉൾപ്പെട്ട സ്വരാജ് റൗണ്ടിലെ കുറുപ്പം റോഡിനും മാരാർ റോഡിനും ഇടയിലുള്ള കെട്ടിടം പൊളിച്ചു രാത്രി പത്തരയോടെയാണ് ജെസിബി ഉപയോഗിച്ച് കെട്ടിടം പൊളിച്ചുത്തുടങ്ങിയത് കഴിഞ്ഞ ഞായറാഴ്‌ച രാത്രി പെയ്‌ത മഴയിൽ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ മേൽക്കുരയും ചുവരും തകർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കെട്ടിടം അടിയന്തരമായി പൊളിച്ചുനീക്കുന്നത്. നിയമ നടപടി പൂർത്തികരിച്ച് കോർപറേഷൻ്റെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും നേതൃത്വത്തിലാണ് പൊളിക്കൽ നടക്കുന്നത്. കോർപറേഷൻ പരിധിയിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ നിയമം അനുസരിച്ച് കോർപറേഷൻ കണ്ടെത്തിയ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ കൗൺസിൽ തീരുമാനിച്ചിരുന്നു. ഈ പട്ടികയിൽപെട്ട നാല് കെട്ടിടങ്ങൾ കഴിഞ്ഞവർഷത്തെ കാലവർഷത്തിൽ നിലംപതിച്ചിരുന്നു വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ പട്ടികയിൽ ഉൾപ്പെട്ട അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ ഉടമകൾ സ്വമേധയാ പൊളിച്ചുമാറ്റി മാതൃക കാണിക്കണമെന്ന് മേയർ എം കെ വർഗീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments