Wednesday, February 11, 2026
HomeBREAKING NEWSവീട്ടുമുറ്റത്തുനിന്ന് കുഞ്ഞിന്‌ ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പുകടിയേറ്റ്‌ മരിച്ചു
spot_img

വീട്ടുമുറ്റത്തുനിന്ന് കുഞ്ഞിന്‌ ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പുകടിയേറ്റ്‌ മരിച്ചു

ഇരിങ്ങാലക്കുട : തൃശൂരിൽ വീട്ടുമുറ്റത്തുനിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പുകടിയേറ്റ് മരിച്ചു. കുറാഞ്ചേരി ഇൻമൈൻഡ് മെൻ്റൽ ഹോസ്‌പിറ്റലിലെ സൈക്കോളജിസ്‌റ്റ് തട്ടിൽ ഹെന്ന (28) ആണ് മരിച്ചത്. ചൊവ്വ രാത്രി എട്ടിന് വീടിനു മുന്നിലാണ് സംഭവം.

വീടിൻ്റെ മുറ്റത്ത് നിന്ന് രണ്ടര വയസുള്ള കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് ഹെന്നയുടെ കാലിൽ പാമ്പ് കടിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം വ്യാഴാഴ്‌ച പകൽ മുന്നിന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ. അച്ഛൻ: പീറ്റർ അമ്മ: ജീന. ഭർത്താവ്: ഷാരോൺ. മകൻ: ഹെയ്‌ദൻ. സഹോദരി: മിന്നാ ക്രിസ്റ്റഫർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments