Wednesday, February 11, 2026
HomeThrissur Newsഉപയോഗശൂന്യമായ ജലസംഭരണി പൊളിച്ചു
spot_img

ഉപയോഗശൂന്യമായ ജലസംഭരണി പൊളിച്ചു

കയ്പ‌മംഗലം:കൊറ്റംകുളത്തെ ഉപയോഗശൂന്യമായ കൂറ്റൻ ജലസംഭരണി പൊളിച്ചു നീക്കി. കാലപഴക്കത്തെ തുടർന്ന് അപകട ഭീഷണിയുയർത്തിയിരുന്ന ജലസംഭരണി പൊളിച്ചു നീക്കണമെന്നത് ജനങ്ങളുടെ നീണ്ട കാലത്തെ ആവശ്യമായിരുന്നു. 45 വർഷം മുമ്പ് സ്ഥാപിച്ചതാണ് ജലസംഭരണി. കാലപഴക്കം മൂലം കോൺക്രീറ്റ് തൂണുകൾക്ക് ബലക്ഷയമുണ്ടാവുകയും, കമ്പികൾ തുരുമ്പെടുത്ത് ഏതുസമയത്തും തകർന്നു വീഴാവുന്ന അവസ്ഥയിലുമായിരുന്നു. കോൺക്രീറ്റ് കഷ്‌ണങ്ങൾ അടർന്ന് വീണ് അപകട ഭീഷണിയായി നിൽക്കുകയായിരുന്നു. തുടർന്ന് ജലസംഭരണി പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് പരാതി നൽകി. വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള ജലസംഭരണി ബുധനാഴ്‌ച വൈകിട്ടോടെയാണ് ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments