Thursday, February 12, 2026
HomeBREAKING NEWSനഗരത്തിൽ കൂറ്റൻ ഇരുമ്പ് മേൽക്കൂര റോഡിലേക്ക് പതിച്ചു
spot_img

നഗരത്തിൽ കൂറ്റൻ ഇരുമ്പ് മേൽക്കൂര റോഡിലേക്ക് പതിച്ചു

തൃശൂർ:വെള്ളിയാഴ്‌ച തൃശൂർ നഗരത്തിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും കോർപറേഷൻ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ ഇരുമ്പ് മേൽക്കൂര (ട്രസ് വർക്ക്) എം ഒ റോഡിലേക്ക് മറിഞ്ഞു വീണു. വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം. കോർപറേഷൻ ഓഫീസിന് മുന്നിലുള്ള നാലുനില കെട്ടിടത്തിന് മുകളിൽ നിന്നാണ് ട്രസ് താഴേക്ക് പതിച്ചത്. വലിയ ജനത്തിരക്കും ഗതാഗതത്തിരക്കും അനുഭവപ്പെടുന്ന സ്ഥലത്താണ് അപകടം നടന്നത്. കനത്ത മഴയെത്തുടർന്ന് ആളുകളും വാഹനങ്ങളും റോഡിൽ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവാവുകയായിരുന്നു. അപകടത്തെത്തുടർന്ന് എം ഒ റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാ സേനയെത്തി മേൽക്കൂര മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കഴിഞ്ഞ മാസമുണ്ടായ ചുഴലിക്കാറ്റിൽ ബോർഡ് ഇളകിയിരുന്നു. മേയർ എം കെ വർഗീസ്, സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments