പ്രഭാസ് നായകനായ സ്പിരിറ്റിൽ നിന്ന് ദീപിക പദുക്കോണിനെ സന്ദീപ് റെഡ്ഡി വംഗ പുറത്താക്കിയതായി റിപ്പോർട്ട്. സ്പിരിറ്റിൽ ഭാഗമാകുന്നതിന് നിരവധി ഡിമാന്റുകളാണ് ദീപിക പദുകോൺ മുന്നോട്ടുവച്ചതെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സംവിധായകന്‍ തന്നെയാണ് അവരെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആറ് മണിക്കൂർ മാത്രം ഷൂട്ടിങ്, 20 കോടിയും സിനിമയുടെ ലാഭവിഹിതവും, തെലുങ്കിൽ ഡയലോഗുകൾ പറയില്ല എന്നുള്ള നിരവധി ഡിമാന്റുകളാണ് ദീപിക മുന്നോട്ട് വച്ചതെന്നാണ് റിപോർട്ടുകൾ. ഈ ഡിമാൻറുകൾ ചിത്രത്തിന്റെ ടീം അംഗീകരിക്കാൻ തയ്യാറായില്ല എന്നും ദീപികയ്ക്ക് പകരം മറ്റൊരു നായിക എത്തുമെന്നുമാണ് റിപ്പോർട്ട്.


