അതുല്യ എസ്
തൃശൂർ : ഓണത്തിന് മുൻപായി തൃശൂർ സുവോളജിക്കൽ പാർക്ക് നാടിന് സമർപ്പിക്കുന്നതായിരിക്കും. പുത്തൂർ വനമേഖലയിൽ 336 ഏക്കറോളം വരുന്ന ഈ മൃഗശാല ഓഗസ്റ്റ് മുതൽ തുറക്കും . ഇന്ത്യൻ പന്നി, മാൻ, പുള്ളിപ്പുലി, പശു, മുതല ,കൊരങ്, കടുവ, കരടി, സീബ്ര, എന്നിവയും അന്യ സംസ്ഥാനത്തിൽനിന്ന് വരുന്ന മൃഗങ്ങളും ഇവിടെ ഉണ്ടാവും.കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ വനേതര ആവശ്യങ്ങൾക്കുള്ള ഭൂമിയിൽ എ.ഐ, വെർച്വൽ റിയാലിറ്റി പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിനോദ കേന്ദ്രങ്ങൾ തുടങ്ങുന്നത് പരിഗണനയിലുണ്ട്.
“എന്റെ കേരളം” പ്രദർശന വിപണന മേളയിൽ ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കായ പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ പൂർണ്ണരൂപം പ്രദർശിപ്പിച്ച് വനം വന്യജീവി വകുപ്പ്. സുവോളജിക്കൽ പാർക്കിന്റെ ആകാശകാഴ്ചയുടെ ത്രിമാന മാതൃക കാണാനും പാർക്കിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും സ്റ്റാളിൽ അവസരം ഒരുക്കിയിട്ടുണ്ട്. മെയ് 24 ണ് മുൻപായി സ്റ്റാൾ സന്ദർശിക്കുക.