തൃശൂർ : ബെംഗളൂരുവിലെ ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന മാള സ്വദേശിനിയായ യുവതിയെ ബെംഗളൂരുവിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാള വട്ടക്കോട്ട സ്വദേശി വെളിയംപറമ്പില്‍ അച്യുതന്റെയും ശ്രീദേവിയുടെയും മകള്‍ അനുശ്രീ (29) ആണ് മരിച്ചത്.
കാരണം വ്യക്തമല്ല.ബംഗളൂരു വിവേക് നഗറിൽ വാടക വീട്ടിലായിരുന്നു താമസം. ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ സുഹൃത്തുക്കൾ വീട്ടുടമയെ ഫോണിൽ ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരങ്ങള്‍: അമല്‍ശ്രീ, ആദിദേവ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11-ന് കൊരട്ടി ശ്മശാനത്തില്‍.