സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്.
8 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ ആലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കോഴിക്കോട് ജില്ലയിൽ ചോമ്പാല എഫ്എച്ച് മുതൽ രാമനാട്ടുകര വരെ ഇന്ന് രാത്രി 08.30 മുതൽ നാളെ രാത്രി 08.30 വരെ 2.1 മുതൽ 3.0 മീറ്റർ വരെയും; കണ്ണൂർ ജില്ലയിൽ വളപട്ടണം മുതൽ ന്യൂ മാഹി വരെയും ഇന്ന് വൈകിട്ട് 05.30 മുതൽ നാളെ രാത്രി 08.30 വരെ 2.2 മുതൽ 3.2 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു
ഇന്ന് രാത്രി 11.30 വരെ എറണാകുളം മുനമ്പം FH മുതൽ മുറവക്കാട് വരെയും, കണ്ണൂർ വളപട്ടണം മുതൽ ന്യൂ മാഹി വരെയും, കോഴിക്കോട് ചോമ്പാല FH മുതൽ രാമനാട്ടുകര വരെയും 0.8 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം എന്നാണ് ജാഗ്രതാ നിര്‍ദേശം.