നടിയും അവതാരകയുമായ ആര്യയും ഡിജെയും കൊറിയോഗ്രാഫറും ബിഗ് ബോസ് താരവുമായ സിബിനും വിവാഹിതരായി. സാമൂഹ്യമാധ്യമങ്ങളിലൂടെ ആര്യ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. വിവാഹചിത്രങ്ങളും ആര്യ പങ്കുവെച്ചിട്ടുണ്ട്.
ഞങ്ങളെ സ്നേഹിക്കുന്നവർ കാത്തിരുന്ന ദിവസം. ഈ ദിവസത്തെക്കുറിച്ചുള്ള വികാരങ്ങൾ പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകൾ മതിയാകില്ല. മരിക്കുവോളം ഇത് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഓർമയായിരിക്കും’, ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഏറെ നാളുകളായി ഉറ്റ സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും. ഇരുവരുടേയും രണ്ടാം വിവാഹമാണ് ഇത്. ഉറ്റസുഹൃത്തിൽ നിന്ന് ജീവിത പങ്കാളിയിലേയ്ക്ക് എന്നാണ് വിവാഹ നിശ്ചയത്തിന്റെ വാർത്ത പങ്കുവെച്ചുകൊണ്ട് ആര്യ കുറിച്ചിരുന്നു.


