2025 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 77.81 ശതമാനം വിജയം ആണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 3,70,642 പേർ പരീക്ഷ എഴുതി. 2,88,394 പേർ ഉപരിപഠനത്തിന് അർഹരായി. കഴിഞ്ഞ വർഷം 78.69 ശതമാനം വിജയം ആയിരുന്നു ഉണ്ടായിരുന്നത്. സർക്കാർ സ്കൂളുകളിൽ 73.23% വിജയം നേടി. 30145 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയത്തിലും A പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 39,242 പേർക്കായിരുന്നു ലഭിച്ചിരുന്നത്.
വിജയ ശതമാനം കൂടുതൽ എറണാകുളം ജില്ലയിലാണ്. 83.09% ആണ് വിജയ ശതമാനം. ഏറ്റവും കുറവ് കാസർഗോഡ് ആണ്. 71.09 % ആണ് അവിടെ വിജയ ശതമാനം. 57 സ്കൂളുകൾ 100% വിജയം നേടി.
രണ്ടാം വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു. 70.06% വിജയം ആണ് ഇത്തവണ. 71.42% ആയിരുന്നു കഴിഞ്ഞ വർഷം. പരീക്ഷ എഴുതിയ 26178 കുട്ടികളിൽ 18340 പേർ വിജയിച്ചു.


