Thursday, February 12, 2026
HomeEntertainmentവർക്കി പട്ടാനിക്കൊപ്പമുള്ള ചിത്രവുമായി അമൃത സുരേഷ്
spot_img

വർക്കി പട്ടാനിക്കൊപ്പമുള്ള ചിത്രവുമായി അമൃത സുരേഷ്

ബോളിവുഡ് ആൽബ സംഗീത ലോകത്തെ പ്രമുഖൻ വർക്കി പട്ടാണിയ്ക്കൊപ്പമുള്ള ചിത്രവുമായി അമൃത സുരേഷ്. വർക്കിയുമായി തനിക്ക് പത്ത് വർഷത്തിലേറെയായ ബന്ധവും സൗഹൃദവും ഉണ്ട് എന്ന് അമൃത പറയുന്നു.

അമൃത സുരേഷ് പങ്കുവച്ച ഫോട്ടോ കണ്ടാൽ തന്നെ അറിയാം, വർക്കി പട്ടാനിയും അമൃത സുരേഷും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം. വക്കച്ചൻ എന്നാണ് അമൃത വർക്കിയെ വിളിക്കുന്നത് തന്നെ. ‘ഞാനും വക്കച്ചനും പത്ത് വർഷത്തെ സൗഹൃദം, അതേ നോൺസൻസും സ്നേഹവും തുടരുന്നു’ എന്ന ക്യാപ്ഷനോടെയാണ് അമൃത സുരേഷ് ഫോട്ടോകൾ പങ്കുവച്ചിരിയ്ക്കുന്നത്.

അതേ സമയം പാട്ടിന്റെ ലോകത്ത് തന്റെ കൂടുതല്‍ സന്തോഷങ്ങള്‍ തിരയുകയാണ് അമ്യത സുരേഷ്. സിനിമ പിന്നണി ഗാന ലോകത്ത് അത്ര സജീവമല്ല എങ്കിലും, സ്‌റ്റേജ് ഷോകളും മറ്റുമായി അമൃത സുരേഷ് തിരക്കിലാണ്. പാട്ടിനൊപ്പം, അമൃത വലിയ ദൈവഭക്തയാണ് എന്നതും ആരാധകര്‍ക്ക് അറിയാവുന്നതാണ്. അമൃത നടത്തുന്ന ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ എല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒന്നും യാതൊരു കുറവും വരുത്താറില്ല.

ജീവിതത്തില്‍ ഇനിയെന്ത് എന്ന് ചിന്തിച്ചിരുന്ന കാലത്ത് അമൃതയ്ക്ക് ആശ്വാസമായിരുന്നത് കുടുംബവും ഈ പ്രാര്‍ത്ഥനകളും മാത്രമാണ്. വല്ലാതെ തളര്‍ന്ന് പോകുമ്പോള്‍ ഇപ്പോഴും ആദ്യത്തെ ആശ്വാസം കണ്ടെത്തുന്നത് പ്രാര്‍ത്ഥനയിലൂടെയും ക്ഷേത്ര ദര്‍ശനത്തിലൂടെയുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments