എന്റെ കേരളത്തിലെ 169 സ്റ്റാൾ നമ്പറിൽ എത്തിയാൽ അവിടെ നിറയെ പുസ്‌തകമണമാണ് .എഴുത്തും വായനയും നിറഞ്ഞ പുസ്‌തകലോകത്തിന്റെ സാരഥി ഒരുപാട് പുസ്‌തകങ്ങൾക്കിടയിൽ നിന്ന് നമ്മളെ നോക്കി ചിരിക്കും .വരൂ വായിക്കു എന്ന് പറയാതെ പറയും വായിച്ചാൽ വളരും എന്ന് പറഞ്ഞ മഹാന്മാരുടെ ലോകമാണ് എഴുത്തിന്റെ ലോകം .

ആറു വർഷമായി തൃശൂരിന്റെ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും ബുക്കർ മീഡിയ എന്ന പ്രസാധക സ്‌ഥാപനവുമുണ്ട് .212 മികച്ച പുസ്‌തകങ്ങളുമായി അവർ വായനവഴിയിലൂടെ നടന്നു തുടങ്ങിയിട്ട് ഇപ്പോൾ ആറു കൊല്ലം കഴിഞ്ഞു .ആദ്യം വെസ്റ്റ് ഫോർട്ടിൽ ആയിരുന്ന സ്‌ഥാപനം ഇപ്പോൾ പോസ്റ്റ് ഓഫീസിൽ റോഡിൽ സജീവമായുണ്ട് .ബുക്ക് ഷോപ്പും എഡിറ്റോറിയൽ ഓഫീസുമായി ബുക്കർ മീഡിയ പബ്ലിക്കേഷൻ പുസ്‌തകങ്ങളുടെ ഓൺലൈൻ വില്പനയിലും സജീവമാണ് .
ശരൺകുമാർ ലിംബാളെയുടെ ദളിത് ബ്രാഹ്മണൻ ,ഇ സന്തോഷ്കുമാറിന്റെ മഷിയിൽ വരച്ച പൈൻ മരത്തിന്റെ ചിത്രം,രവി മേനോൻ എഴുതിയ പ്രിയേ നിനക്കൊരുഗാനം എന്നി പുസ്‌തകങ്ങൾ ബുക്കർ മീഡിയയുടേതാണ് .
പെരുമാൾ മുരുകൻ എഴുതിയ ഭീരുവിന്റെ പാട്ടുകൾ എന്ന കവിതാസമാഹാരം മലയാളത്തിൽ പുറത്തിറക്കിയിട്ടുള്ളതും ബുക്കർ ആണ് .
സിനിമയിൽ സജീവമായ അനൂപ് ചാലിശ്ശേരിയാണ് ബുക്കർ മീഡിയയുടെ ക്രീയേറ്റീവ് ഹെഡ്.ജേർണലിസം ബാക് ഗ്രൗണ്ട് ഉള്ള പത്രപ്രവർത്തകരായ സനിതയും അനൂപും ചേർന്നാണ് ബുക്കർമീഡിയ പ്രവർത്തിപ്പിക്കുന്നത് .