Sunday, December 14, 2025
HomeCity Newsസെൻട്രൽ ജയിൽ കാണണോ ? എങ്കിൽ നേരെ വെച്ച് പിടിച്ചോ എന്റെകേരളത്തിലേക്ക്
spot_img

സെൻട്രൽ ജയിൽ കാണണോ ? എങ്കിൽ നേരെ വെച്ച് പിടിച്ചോ എന്റെകേരളത്തിലേക്ക്

വധശിക്ഷയുടെ നേർക്കാഴ്ച ഒരുക്കി എൻ്റെ കേരളം മെഗാ പ്രദർശന വിപണനമേളയിൽ ശ്രദ്ധേയമാക്കുകയാണ് വിയ്യൂർ സെൻട്രൽ പ്രിസൺ ആൻ്റ് കറക്ഷണൽ ഹോമിന്റെ പവലിയൻ.

110 കിലോ വരെ ഭാരമുള്ള കുറ്റവാളികളെ തൂക്കിക്കൊല്ലാനാകുന്ന തൂക്കുകയറും, ജയിൽ അന്തേവാസികൾ ഒരുക്കിയ വിവിധതരം കരകൗശല വസ്തുക്കളും വിയ്യൂർ സെൻട്രൽ ജയിലിൻ്റെ തിരുത്തിൻ്റെ തുരുത്തിലെത്തിയാൽ കാണാം. ജയിൽ അന്തേവാസികൾ ഒരുക്കിയ വസ്തുക്കൾ കാണാനും വാങ്ങാനും സാധിക്കും. തടവുകാരുടെ ജയിൽ ജീവിതത്തെ അടയാളപ്പെടുത്തുന്ന സെല്ലിന്റെ മാതൃകയും പവലിയനിൽ ഒരുക്കിയിട്ടുണ്ട്.

വസ്ത്രം, പാത്രം, പായ എന്നിവയടങ്ങിയ ടോയ്ലറ്റ് സൗകര്യമുള്ള സെല്ലിൻ്റെ മാതൃകയും, വിയ്യൂർ സെൻട്രൽ ജയിലിൻ്റെ മിനിയേച്ചർ രൂപവും ഈ പവലിയനിലേക്ക് കാഴ്ചക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നു. വിയ്യൂർ സെൻട്രൽ ജയിലിൻ്റെ ചരിത്രം ജയിൽ അന്തേവാസികളുടെ എണ്ണം എന്നിങ്ങനെ ജയിലിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെ എത്തുന്നവർക്ക് പരിചയപ്പെടാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments