ഓപ്പറേഷൻ സിന്ദൂറിൽ ഭീകരവാദ കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യം വെച്ചതെന്ന് ലഫ് ജറനറല്‍ രാജീവ് ഘായി. ദൗത്യത്തിലൂടെ ഇന്ത്യ നൽകിയത് കൃത്യമായ സന്ദേശം ആണെന്നും അദ്ദേഹം പറഞ്ഞു. ഒൻപത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും കൊടും ഭീകരര്‍ ഉല്‍പ്പെട നൂറോളം പേര്‍ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. വെടിനിര്‍ത്തലിന് ശേഷം പ്രതിരോധ സേന നടത്തുന്ന ആദ്യ വാര്‍ത്താ സമ്മേളനമാണ് ഇത്.
ഡ്രോണുകൾ ഉപയോഗിച്ച് വലിയ ആക്രമണം പാകിസ്ഥാൻ നടത്തിയെന്നും എല്ലാ പാക് അക്രമണങ്ങളെയും സൈന്യം പരാജയപ്പെടുത്തിയെന്നും പാകിസ്താന്റെ വ്യോമ ആയുധങ്ങളെ സൈന്യം തകർത്തുവെന്നും സേനാ മേധാവികൾ അറിയിച്ചു. യാത്ര വിമാനങ്ങൾ മറയാക്കി പാക്ക് സൈന്യം ആക്രമണം നടത്തിയെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യാക്രമണത്തിൽ യാത്ര വിമനങ്ങൾക്കോ, സാധാരണ ജനങ്ങൾക്കോ അപകടം ഉണ്ടാകാതിരിക്കാൻ സൈന്യം വലിയ ജാഗ്രത പുലർത്തിയെന്നും ആക്രമിക്കാൻ ശ്രമിച്ചവർക്ക് വലിയ തിരിച്ചടി നൽകിയെന്നും സേനാ മേധാവികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


