Wednesday, February 11, 2026
HomeThrissur Newsനാളെ സാമ്പിൾ വെടിക്കെട്ട്
spot_img

നാളെ സാമ്പിൾ വെടിക്കെട്ട്

തൃശൂർ:തൃശൂർ പുരത്തിൻ്റെ സാമ്പിൾ വെടിക്കെട്ടിനായി നഗരം ഒരുങ്ങി. ഞായറാഴ്‌ച രാത്രി ഏഴിന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും തുടർന്ന് പാറമേക്കാവും തിരുവമ്പാടി, പറമേക്കാവ് വിഭാഗത്തിൻ്റെ വെടിക്കോപ്പുകൾ തേക്കിൻകാട് മൈതാനിയിലെ വെടിക്കെട്ട് പുരകളിൽ എത്തി. വെടിക്കെട്ടിന് തിരുവമ്പാടിക്ക് മുണ്ടത്തിക്കോട് പി എം സതീഷും പാറമേക്കാവിന് ബിനോയ് ജേക്കബുമാണ് ലൈസൻസി. സ്വരാജ് റൗണ്ടിൽ പൊലീസ് അനുവദിച്ച സ്ഥലങ്ങളിൽ നിന്ന് മാത്രമാണ് വെടിക്കെട്ട് കാണാൻ അനുമതിയുള്ളത്. തേക്കിൻകാട് മൈതാനത്തോട് ചേർന്ന നടപ്പാതയ്ക്ക് മുകളിൽ ബാരിക്കേഡുകൾ കെട്ടി നില അമിട്ടുകൾ മുതൽ ബഹുവർണ അമിട്ടുകൾ ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കമൊക്കെയായി പ്രധാന വെടിക്കെട്ടിൻ്റെ അതേ മാതൃകയിലാണ് ഇത്തവണ സാമ്പിൾ വെടിക്കെട്ടും ഏഴിന് പുലർച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട് പകൽപ്പുരത്തിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷവും വെടിക്കെട്ടുണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments