തൃശൂര്‍: എയ്യാലില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 35 പവന്‍ കവര്‍ന്നു. ഒറുവില്‍ അംജതിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ജോലി സ്ഥലത്തായിരുന്ന അംജത് ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞ്. ഒരാഴ്ച്ചയായി വീട്ടുകാര്‍ ബന്ധുവീട്ടിലായിരുന്നു. വീടിന്‍റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. സ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സംഭവത്തില്‍ എരുമപ്പെട്ടി പൊലീസ് അന്വേഷണം തുടങ്ങി.