കാഞ്ഞാണി: ഫേസ്ബുക്ക് വഴി വ്യാജ പ്രൊഫൈ ലുകൾ സൃഷ്ടിച്ച് പണം തട്ടുന്ന സംഘങ്ങൾ ഉന്ന ത പൊലീസ് ഉദ്യോഗസ്ഥരെയും വെറുതെവിടു ന്നില്ല. തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മ ങ്ങാട്ട് സുരേന്ദ്രൻ്റെ വ്യാജ പ്രൈഫൈൽ ഉണ്ടാക്കി സംഘം പണം തട്ടാൻ ശ്രമിച്ചത് അഞ്ച് തവണയാ लॅ.
സൈബർ സെല്ലിൽ പരാതി നൽകി വ്യാജന്മാരെ പൂട്ടാൻ ഒരുങ്ങുകയാണ് സുരേന്ദ്രൻ. സുരേന്ദ്രൻ കോഴിക്കോട് ക്രൈംബ്രാഞ്ചിൽ ജോലി ചെയ്യുന്ന സമയം മുതൽ സൈബർ തട്ടിപ്പുകാർ വിടാതെ പി ന്തുടരുന്നുണ്ട്. രണ്ടുവർഷത്തിനുള്ളിൽ അഞ്ചുത വണയാണ് സുരേന്ദ്രൻ്റെ പേരിൽ വ്യാജ ഫേ സ്ബുക്ക് പ്രൊഫൈലുകൾ ഇവർ നിർമിച്ചത്. പ ണം ആവശ്യപ്പെട്ട് തൻ്റെ പേരിൽ പല സുഹൃത്തു ക്കൾക്കും സന്ദേശങ്ങൾ എത്തുന്നത് പതിവായ തോടെ ഇതിന്റെറെ ഉറവിടം അന്വേഷിച്ച് ഇറങ്ങുക യാണ് സുരേന്ദ്രൻ.
മുമ്പൊക്കെ തൻ്റെ പേരിൽ വ്യാജ പ്രൊഫൈൽ വ രുമ്പോൾ ഫേസ്ബുക്കിലൂടെ തന്നെ സുഹൃത്തു ക്കളെ അറിയിച്ചിരുന്നു.
തുടർനടപടികളിലേക്ക് പോയിരുന്നില്ല. സുരേന്ദ്ര ൻ മങ്ങാട്ട് എന്ന വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയ ശേഷം ഇദ്ദേഹവുമായി നേരിട്ട് വലിയ അടുപ്പമി ല്ലാത്ത ആളുകളുടെ മെസ്സഞ്ചറിലേക്ക് ആണ് വ്യാ ജന്മാർ സന്ദേശം അയക്കുന്നത്. സി.ആർ.പി.എ ഫിൽ ജോലിചെയ്യുന്ന തൻ്റെ സുഹൃത്ത് സന്തോ ഷ് കുമാർ സ്ഥലം മാറിപ്പോകുന്നതിനാൽ അദ്ദേ ഹത്തിന്റെ കൈവശമുള്ള ഫർണിച്ചറുകൾ കുറ ഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നും പറ്റുമെങ്കിൽ അത് എടുത്ത് അദ്ദേഹത്തെ സഹായിക്കണമെന്നും പ റഞ്ഞാണ് സന്ദേശങ്ങൾ. ഇതിന് മറുപടി നൽകി യാൽ സന്തോഷ്‌ജി എന്ന് പറഞ്ഞ് ഒരാൾ ഹിന്ദി യിൽ ഇവരെ വിളിക്കും. തുടർന്നാണ് അഡ്വാൻസ് കൊടുക്കണം എന്ന് പറഞ്ഞ് വിളിക്കുന്നത്.
5000 മുതൽ പതിനായിരം രൂപ വരെയാണ് ആവ ശ്യപ്പെടുന്നത്. പന്തികേട് തോന്നുന്നതോടെയാ ണ് പലരും സുരേന്ദ്രനെ വിളിച്ച് കാര്യം ചോദിക്കു ന്നത്. അതോടെ കള്ളി വെളിച്ചത്താവും.
ചിലരോട് വായ്പയായി 12000 രൂപ വരെ ചോദി ച്ച സന്ദർഭവും ഉണ്ടായിട്ടുണ്ട്. ഒരു സുഹൃത്ത് 40,000 രൂപ അയച്ചു കൊടുക്കുകയും തട്ടിപ്പാ ണെന്ന് മനസ്സിലായതോടെ പൊലീസിൽ പരാതി പ്പെട്ട് പണം വീണ്ടെടുക്കുകയും ചെയ്തിരുന്നു.
ഈ സംഘം വീണ്ടും വ്യാജ പ്രൊഫൈലുകൾ ഉ ണ്ടാക്കി ആളുകളോട് പണം ആവശ്യപ്പെട്ടുതുട ങ്ങിയിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലും വ്യാജ പ്രൊഫൈലുകൾ ഉണ്ട്. ഇത്തരം പ്രവൃത്തികൾക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘ മാണെന്നാണ് സംശയിക്കുന്നത്. തന്റെ പേരിൽ പണം തട്ടാനുള്ള ശ്രമത്തിനെതിരെ സൈബർ സെല്ലിൽ പരാതി നൽകി പ്രതികളെ പിടികൂടാനാ ണ് സുരേന്ദ്രന്റെ നീക്കം.