അതിരപ്പിള്ളി: അതിരപ്പിള്ളിയിലെ ആദിവാസി ഉ ന്നതികളിലെ നിവാസികൾക്ക് ഈ വിഷുവിന് ഇ രട്ടിമധുരം. ജില്ലയുടെ അങ്ങേയറ്റമായ അടിച്ചിൽ തൊട്ടി, വെട്ടിവിട്ടകാട്, വീരാൻകുടി, അരേക്കാപ്പ് തുടങ്ങിയ ഉന്നതികളിൽ കലക്‌ടർ അർജുൻ പാ ണ്ഡ്യൻ കൈനീട്ടവുമായി എത്തി. അടിച്ചിൽതൊ ട്ടിയിൽ 18 കുടുംബങ്ങൾക്ക് വൈദ്യുതി അനുവദി ച്ചു. വീരാംകുടിയിലെ അരേക്കാപ്പിലേയും 31 കു ടുംബങ്ങൾക്ക് ഭൂമി അനുവദിച്ചു. മേയ് ആദ്യവാ രം വനാവകാശ രേഖ അനുവദിച്ച് 103 ഏക്കർ ഭൂ മി കൈമാറും.
അടിച്ചിൽതൊട്ടി ഉന്നതിയിൽ നേരിട്ടെത്തിയ കല കർ വിവിധ വികസന പ്രവർത്തനങ്ങളുടെ പു രോഗതി വിലയിരുത്തി. മേയ് ഒന്നിന് മുമ്പ് ബി.എ സ്.എൻ.എൽ ടവർ പ്രവർത്തനക്ഷമമാകുമെന്ന് കലക്ടർ ഉറപ്പ് നൽകി. 95 കുടുംബങ്ങളാണ് അ ടിച്ചിൽതൊട്ടിയിൽ കഴിയുന്നത്. എല്ലാ കുടുംബ ങ്ങൾക്കും ഗ്യാസ് കണക്ഷൻ, വീട് മുതലായവ ന ൽകാൻ നടപടിയെടുക്കും. 14.18 ഏക്കർ ഭൂമി വീ രാംകുടിയിൽ ഏഴ് കുടുംബങ്ങൾക്കായി വനാവ കാശ നിയമ പ്രകാരം അനുവദിച്ചു.
അരേക്കാപ്പിലെ 24 കുടുംബങ്ങൾക്ക് 89 ഏക്കർ ഭൂമി അനുവദിച്ചു. ആകെ 103 ഏക്കർ നിലവിൽ കൈവശമുള്ള അതേ അളവിൽ വീരാംകുടിയിലും അരേക്കാപ്പിലുമുള്ള 31 കുടുംബങ്ങൾക്കും അവ രുടെ ഉപകുടുംബങ്ങൾക്കും അനുവദിച്ചു. നടപടി ക്രമങ്ങൾ വളരെ വേഗത്തിൽ പൂർത്തിയായതിൽ അതീവ സന്തോഷത്തിലാണ് വീരാംകുടിയിലെ യും അരേക്കാപ്പിലെയും ജനങ്ങൾ. ജില്ലയിലെ അ വസാന ഗ്രാമമാണ് വെട്ടിവിട്ടകാട്. 11 കുടുംബ ങ്ങളും അവരുടെ ഉപകുടുംബങ്ങളുമായി ഏകദേ ശം 40 പേരാണ് ഇവിടെ താമസിക്കുന്നത്. തമി ഴ്നാട്ടിൽക്കൂടി കയറി വേണം ഇവിടെയെത്താൻ.
ഈ ഉന്നതി സന്ദർശിക്കുന്ന ആദ്യ ജില്ല കലക്ടർ കൂടിയാണ് അർജുൻ പാണ്ഡ്യൻ. കുത്തനെയു ള്ള കയറ്റമൊന്നും കലക്‌ടറെയും സംഘത്തെ യും തളർത്തിയില്ല. വിഷു സമ്മാനമായി മധുര പ ലഹാരങ്ങളും ഭക്ഷ്യകിറ്റുകളും സ്പോർട്സ് കിറ്റു കളും സംഘം ഉന്നതിയിൽ വിതരണം ചെയ്തു. കലക്ടറെത്തിയപ്പോൾ ഹരി, അശ്വതി എന്നിവരു ടെ വിവാഹച്ചടങ്ങുകൾ നടക്കുകയായിരുന്നു. വ ധൂവരന്മാർക്ക് ആശംസകൾ നേർന്ന് കപ്പയും ച ട്ണിയും കഴിച്ച ശേഷമാണ് കലക്ടർ മടങ്ങിയത്. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ്, മെമ്പർ, ട്രൈബൽ ഡെവലപ്‌മെൻ്റ് ഓഫിസർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ, ചാലക്കുടി തഹസിൽ ദാർ, മലക്കപ്പാറ പൊലീസ് ഇൻസ്പെക്ടർ, വനം വകുപ്പ്, തൃശൂർ കലക്‌ടറേറ്റ്, ചാലക്കുടി താലൂ ക്ക്, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ ഉ ദ്യോഗസ്ഥരും കലക്‌ടർക്കൊപ്പം ഉന്നതി സന്ദർശ നത്തിനുണ്ടായിരുന്നു.