Saturday, May 10, 2025
HomeThrissur Newsമാളയിലെ ആധുനിക മത്സ്യ മാർക്കറ്റ് അടച്ചു; പെരുവഴിയി ൽ കച്ചവടക്കാർ
spot_img

മാളയിലെ ആധുനിക മത്സ്യ മാർക്കറ്റ് അടച്ചു; പെരുവഴിയി ൽ കച്ചവടക്കാർ

മാള: നാഷനൽ ഫിഷറീസ് ഡവലപ്മെന്റ് ബോർ ഡിന്റെയും സംസ്ഥാന തീരദേശ വികസന കോർപറേഷന്റെയും സംയുക്ത സംരംഭമായ മാളയിലെ ആധുനിക മത്സ്യ മാർക്കറ്റ് അടച്ചുപൂട്ടി.

മത്സ്യ വിൽപനക്കാർക്കായി നിർമിച്ച ആധുനിക മത്സ്യമാർക്കറ്റ് ഇനി ഓർമ. ബുധനാഴ്ചയാണ് പഞ്ചായത്ത് സെക്രട്ടറി കേന്ദ്രം അടച്ച് സീൽ ചെയ്തത്. 2013ലാണ് ഉദ്ഘാടനം നടന്നത്.

മുസ്രിസ് പൈതൃക പദ്ധതിയിൽ ടൗണിലെ സിന ഗോഗ് ഉൾപ്പെടെയുള്ള പ്രദേശത്തിന്റെ രേഖ കൈമാറിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് അടച്ചു പൂട്ടലെന്ന് വൈസ് പ്രസിഡൻ്റ് ടി.പി. രവീന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതുസംബന്ധിച്ച് മാർക്ക റ്റിലെ കച്ചവടകാർക്ക് നോട്ടിസ് നൽകിയിരുന്നു.

ലക്ഷക്കണക്കിന് രൂപ ചെലവിൽ നിർമിച്ച ആധുനിക മത്സ്യ മാർക്കറ്റും അനുബന്ധ സംവിധാനങ്ങളും ഇതോടെ നിശ്ചലമായി.

മലിനജലം സംസ്കരിച്ച് ശുദ്ധജലമാക്കി മാറ്റുന്ന സംവിധാനത്തിനും ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. 75 ലക്ഷം രൂപ ചിലവഴിച്ചാണ് ആധുനിക മത്സ്യമാർക്കറ്റിൻ്റെ നിർമാണം പൂർത്തീകരിച്ചത്. പഞ്ചായത്തിന് ലഭിച്ചിരുന്ന വാടക വരുമാനവും ഇല്ലാതാവുകയാണ്.

മത്സ്യക്കച്ചവടക്കാരെ പഞ്ചായത്ത് അവഗണിക്കുകയാണെന്ന പരാതിയുണ്ട്. ബദൽ കെട്ടിടവും ഒരുക്കി നൽകണമെന്നും ആവശ്യമായ ഫ്രീസിങ് സംവിധാനം വേണമെന്നും ആവശ്യമുണ്ട്. അതേ സമയം, നേരത്തേ ടൗണിൽ ഒരു കിലോമീറ്റർ

ചുറ്റളവിൽ മത്സ്യകച്ചവടം പഞ്ചായത്ത് നിരോധിച്ച് ഉ ത്തരവ് ഇറക്കിയിരുന്നു. വിഷയത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

നിയമയുദ്ധത്തിനൊരുങ്ങാനുള്ള തായാറെടുപ്പിലാണ് വ്യാപാരികൾ. വെള്ളിയാഴ്ച പ്രക്ഷോഭ പരിപാടികൾക് തുടക്കം കുറിക്കുമെന്ന് ഐ.എൻ. ടി.യു.സി മാള കമ്മിറ്റി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments