Wednesday, April 16, 2025
HomeSPORTSമനംകവർന്ന്‌ ബ്രസീൽ താരങ്ങൾ
spot_img

മനംകവർന്ന്‌ ബ്രസീൽ താരങ്ങൾ

ചെന്നൈ: ബ്രസിലിൻ്റെ ഇതിഹാസ ഫുട്ബോൾ താരങ്ങളും ഇന്ത്യയുടെ മുൻകാല സൂപ്പർതാരങ്ങളും ഏറ്റുമുട്ടിയപ്പോൾ ആരാധകർക്ക് വിരുന്നായി. ചെന്നൈ നെഹ്റു സ്‌റ്റേഡിയത്തിൽ ബ്രസിൽ ലെജൻഡ്‌സും ഇന്ത്യ ഓൾസ്‌റ്റാർസും തമ്മിലുള്ള പ്രദർശന മത്സരം ആവേശം പകർന്നു 2002 ലോകകപ്പ് നേടിയ ബ്രസീൽ താരങ്ങൾ ഉൾപ്പെട്ട ടീം 2-1ന് ജയിച്ചു. മൂന്ന് ഗോളും രണ്ടാം പകുതിയിലായിരുന്നു. വിയോളയിലൂടെ ബ്രസിൽ മുന്നിലെത്തി. തൊട്ടടുത്ത മിനിറ്റിൽ ബിബിയാനോ ഫെർണാണ്ടസ് ഇന്ത്യക്കായി മടക്കി. വിജയഗോൾ റിക്കാർഡോ ഒളിവേര കണ്ടെത്തി.

ബ്രസീൽ നിരയിൽ റൊണാൾഡീഞ്ഞോയും റിവാൾഡോയും എഡ്‌മിൽസണും അണിനിരന്നു ഇന്ത്യയെ നയിച്ചത് ഐ എം വിജയനാണ് മെഹ്‌താബ് ഹുസൈൻ, സയ്യിദ് നബി, ദീപക് മണ്ഡൽ, മഹേഷ് ഗാവ്‌ലി തുടങ്ങിയവർ കളത്തിലിറങ്ങി മലയാളി താരങ്ങളായ എൻ പി പ്രദീപും എം സുരേഷും ടീമിൽ ഉൾപ്പെട്ടു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments