Friday, May 2, 2025
HomeEntertainmentറീ എഡിറ്റിന് മുമ്പ് പരമാവധി ഷോകൾ; തൃശൂർ രാഗത്തിൽ പുലർച്ചെ 4.30ന് എമ്പുരാൻ
spot_img

റീ എഡിറ്റിന് മുമ്പ് പരമാവധി ഷോകൾ; തൃശൂർ രാഗത്തിൽ പുലർച്ചെ 4.30ന് എമ്പുരാൻ

വിവാദങ്ങൾക്കിടെ സെപ്ഷ്യൽ ഷോയുമായി തൃശൂർ രാഗം തിയേറ്റർ. എമ്പുരാൻ സിനിമക്ക് തിയേറ്ററിൽ 4.30ന് സ്പെഷ്യൽ ഷോ ഉണ്ടായിരിക്കുമെന്നാണ് രാഗം തിയേറ്റർ അറിയിച്ചിരിക്കുന്നത്. നാളെയാണ് (മാർച്ച് 31) ചിത്രത്തിൻ്റെ സ്പെഷ്യൽ ഷോ ഉണ്ടാകുക

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ ഈമ്പുരാൻ മാർച്ച് 27നാണ് തിയേറ്ററുകളിലെത്തിയത്. റിലീസിന് മുമ്പ് തന്നെ ചരിത്രനേട്ടം സ്വന്തമാക്കാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ബുക്ക് മൈ ഷോ എന്ന ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ ഒരു ദിവസം വിറ്റുപോയ ഇന്ത്യൻ സിനിമയാണ് എമ്പുരാൻ. പ്രഭാസ്, ഷാരൂഖ് ഖാൻ.. വിജയ് എന്നിവരെ കടത്തിവെട്ടിയാണ് എമ്പുരാൻ ഈ നേട്ടം സ്വന്തമാക്കിയത്.

മലയാളത്തിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ എമ്പുരാൻ തന്നെയാണ്. 48 മണിക്കൂറിനുള്ളിൽ ചിത്രം 100 കോടി നേടുകയും ചെയ്‌തു. വിദേശ കളക്ഷനിൽ ചിദംബരം സംവിധാനം ചെയ്‌ത മഞ്ഞുമ്മൽ ബോയ്‌സിനെ വീഴ്ത്തി ഒന്നാമതെത്താനും എമ്പുരാന് കഴിഞ്ഞു. ആദ്യ ദിവസം ഇന്ത്യയിൽ നിന്ന് 25 കോടിയും, വിദേശത്ത് നിന്ന് 5 മില്യൺ ഡോളറും എമ്പുരാൻ നേടി. ഒരു ഇന്ത്യൻ സിനിമയ്ക്ക് ഇതുവരെ സ്വന്തമാക്കാൻ പറ്റാത്ത കളക്ഷനാണ് യു.കെ, ന്യൂസിലൻഡ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നും എമ്പുരാൻ നേടിയത്. വിജയ് ചിത്രം ലിയോയെ മറികടന്നാണ് എമ്പുരാൻ റെക്കോഡ് നേട്ടമുണ്ടാക്കിയത്.

എന്നാൽ വിജയക്കുതിപ്പ് തുടരുന്നതിനൊപ്പം എമ്പുരാൻ്റെ വിവാദങ്ങളും അടങ്ങുന്നില്ല. സിനിമയിലെ ചില ഭാഗങ്ങൾക്കെതിരെ തീവ്ര വലതുപക്ഷ സംഘടനകൾ രംഗത്ത് വന്നതിനെ തുടർന്ന് സിനിമയിലെ പതിനേഴിലേറെ ഭാഗങ്ങളിൽ മാറ്റം വരുമെന്ന് ഇന്നലെ (ശനി) റിപ്പോർട്ടുകൾ വന്നിരുന്നു. വിവാദങ്ങൾക്ക് പുറമെ എമ്പുരാന്റെ നിർമാതാക്കൾ തന്നെയായിരുന്നു സിനിമയിൽ മാറ്റം വരുത്താൻ തീരുമാനിച്ചിരുന്നത്. റീ എഡിറ്റിങ് നടത്തിയ പതിപ്പ് വ്യാഴാഴ്ച്ച തിയേറ്ററുകളിലെത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

റീ എഡിറ്റിങ് പതിപ്പ് പുറത്തിറങ്ങുന്നതിന് മുമ്പ് എഡിറ്റ് ചെയ്യാത്ത വേർഷൻ കാണാനുള്ള തിരക്കിലാണ് പ്രേക്ഷകർ. ചിത്രത്തിന് പല തിയേറ്ററുകളിലും അഡിഷണൽ ഷോകൾ തുടങ്ങിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments