ആറ് വർഷം മുൻപ് ഒരു പാലക്കാട്ടുക്കാരൻ എറണാകുളം നഗരവാസികളുടെ ഭക്ഷണസംസ്ക്കാരം മാറ്റാൻ തീരുമാനിച്ചിറങ്ങിയപ്പോൾ അതൊരു പുത്തൻ സംസ്ക്കാരത്തിന്റെ കൂടി തുടക്കമാവും എന്ന് ആരും കരുതിയില്ല. പുതിയ തലമുറയേയും പഴയ തലമുറയേയും ഒരേപോലെ ഒരു കുടകീഴിൽ കൊണ്ട് വരാൻ അയാൾ കഞ്ഞി വിളമ്പി അവരുടെ രസമുകുളങ്ങളെ ഉണർത്തി.

പാലക്കാട്, വടക്കഞ്ചേരി സ്വദേശിയായ ഹരിദാസ് കണ്ട സ്വപ്നത്തിന്റെ നേർകാഴ്ച്ചയാണ് നെല്ലിക്ക എന്ന കഞ്ഞി മാത്രം വിളമ്പുന്ന റെസ്റ്റോറന്റ് ശൃഘല.
2019 ൽ MBA ഡിഗ്രിയുള്ള ഹരിദാസ് തന്റെ ജോലി രാജി വെച്ച് ബിസിനസ് മേഖലയിൽ ഇറങ്ങിയപ്പോൾ അത് എത്ര മാത്രം വിജയിക്കുമെന്ന് സംശയമായിരുന്നു ഏവർക്കും. എന്നാൽ 2020 കൊറോണ കാലത്ത് എല്ലാ മേഖലയും തളർന്നു നിന്നപ്പോൾ, ഹരിദാസിന്റെ നെല്ലിക്ക വളർച്ചയുടെ പടവുകൾ കയറുകയായിരുന്നു. ഹരിദാസ് നാടൻ പച്ചക്കറികൾ എറണാകുളം കാക്കനാട്ടിലെ നെല്ലിക്കയുടെ തീൻമേശയിൽ നാടൻ ശൈലിയിലുള്ള വിഭവാങ്ങളാക്കി വിളമ്പി. നഗരസംസ്കാരത്തിനു “Back to the roots ” എന്ന ആപ്തവാക്യവുമായി വന്ന നെല്ലിക്ക അക്ഷരാർത്ഥത്തിൽ അത് പ്രാവർത്തികമാക്കുകയായിരുന്നു.

കഞ്ഞികളിലെ വൈവിദ്ധ്യം അതിന്റെ ഔഷധഗുണം എന്നിവയും ഹരിദാസിന്റെ മികച്ച വിപണനതന്ത്രവും അധ്വാനവും ചുരുങ്ങിയ കാലം കൊണ്ട് തന്നെ നെല്ലിക്കയെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. കാക്കനാട് ഇരുപത് പേർക്ക് ഇരിക്കാവുന്ന ഒരു ചെറിയ ഔട്ട്ലെറ്റ് ആയി പ്രവർത്തനം ആരംഭിച്ച നെല്ലിക്കയുടെ പുതിയ ശാഖകൾ കടവന്ത്ര, എം ജി റോഡ്, കളമശ്ശേരി, അങ്കമാലി എന്നിവിടങ്ങളിൽ ഇന്ന് തുറന്നു പ്രവർത്തിച്ചു വരുന്നു.

നെല്ലിക്കയുടെ ഓരോ വാചകവും അവിടെത്തെ ഭക്ഷണം പോലെ തന്നെ നൂതനവും ചിന്തകളെ ഉദ്ദീപ്പിക്കുന്നതുമാണ്.
“ആറിയ കഞ്ഞി പഴംകഞ്ഞിയെങ്കിൽ,
പഴംകഞ്ഞി പൊളിയല്ലേ !”
തന്റെ ഈ യാത്രയിൽ 2023 ലെ സൗത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ക്യൂസിനുകളിൽ ഒന്നായി നെല്ലിക്കയെ തിരഞ്ഞെടുത്തു. വീണ്ടും ഈ വർഷവും ഈ അവാർഡ് നെല്ലിക്കയെ തേടി എത്തുകയുണ്ടായി.

“കഞ്ഞി കണ്ടിടം കൈലാസം,
ചോറ് കണ്ടിടം വൈകുണ്ഠം. “
എന്ന വരികളിലെ അർത്ഥം ഇന്ന് അവിടെ ഉള്ളവർക്ക് അറിയാം. പ്രായമായവർ തുടങ്ങി ന്യൂ ജെൻ പിള്ളേർ വരെ ഇന്ന് കഞ്ഞിയുടെ രുചി അറിഞ്ഞ്, ഗുണമറിഞ്ഞ് അവരുടെ രുചി കൂട്ടിൽ കഞ്ഞിയെ ചേർത്തി. ഹരിദാസിന്റെ കഠിനാധ്വാനം ഇപ്പോൾ നെല്ലിക്ക എന്ന റെസ്റ്റ്വാറന്റ്നെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. ഇനി അടുത്ത് തന്നെ കടവന്ത്രയിലും, കാത്രിക്കടവിലും പുതിയ ഔട്ലെറ്റുകൾ ഈ വർഷം തുറന്നു പ്രവർത്തിക്കും. ഹരിയുടെ ഈ യാത്രയിൽ അദ്ദേഹത്തിന്റെ ഭാര്യ മുൻ ഐ ട്ടി പ്രൊഫഷണലുമായ സബിതയും പങ്കാളിയാണ്.

സ്മിത. സി


