എഴുപത്തിരണ്ടാണ്ട് പിന്നിട്ട ജീവിതത്തിൽ ആദ്യമായി ഒരു സിനിമ ആദ്യ ദിവസം ആദ്യ പ്രദർശനം കണ്ടു. അതും തൃശൂർ നിന്ന് 15000 കി.മി. ദൂരെയുള്ള സാൻ- ഡിയെഗൊ എന്ന യു.എസ്. നഗരത്തിലെ ഐ മാക്സിൽ …. കണ്ട സിനിമക്കും കുടിച്ച ബിയറിനും കൂടി ചെലവ് USD 25+12: 3000 ഇന്ത്യൻ രൂപക്ക് മുകളിൽ…
സിനിമ ഇഷ്ടപ്പെട്ടോ എന്നല്ലേ അടുത്ത ചോദ്യം..
മെയ്, ജൂൺ മാസങ്ങളിൽ റിലീസ് ചെയ്യുന്ന നാലഞ്ച് ഹോളിവുഡ് ചിത്രങ്ങളുടെ ട്രെയിലർ സിനിമക്ക് മുമ്പേ കണ്ടതിനാൽ, ഈ സിനിമ ഇഷ്ടപ്പെടാതിരിക്കാൻ കാരണമൊന്നും പറയാനില്ല.
പിന്നെ മോഹൻലാൽ എന്ന നടന് മോശമാവാനാവില്ലല്ലോ?.
സിനിമയെക്കുറിച്ച് അിപ്രായം പറയാൻ എനിക്ക് അർഹതയൊട്ടില്ലതാനും..… ഇറങ്ങിയ ദിവസം തന്നെ അഭിപ്രായം പറയരുത് എന്ന് ഒരു പെരുമാററചട്ടവും പാലിക്കണ്ടേ !
എങ്കിലും കുറച്ച് മലയാളികൾ ഖുറേഷി അബ്രാമിൻ്റെ കറുത്ത വേഷവും ഇട്ട് ഈ യു.എസ്. തിയ്യേറ്ററിൽ ഒത്തുകൂടിയപ്പോൾ അഭിമാനവും ആഹ്ളാദവും ഉണ്ടായി എന്നത് സത്യം.
-ഹരിദാസ് മരുതൂർ