ഫിഫ ലോകകപ്പ് 2026 യോഗ്യത സ്വന്തമാക്കി അർജന്റീന. യുറുഗ്വായ്- ബൊളീവിയ മത്സരം സമനിലയിൽ എത്തിയതോടെയാണ് അർജന്റീനയ്ക്ക് യോഗ്യത ലഭിച്ചത്. 13 കളികളിലൂടെ 28 പോയിന്റാണ് അർജന്റീന സ്വന്തമാക്കിയത്. ഉറുഗ്വേ ബൊളീവിയയോട് തോറ്റിരുന്നെങ്കിൽ, അർജന്റീനയ്ക്ക് നേരിട്ട് യോഗ്യത നേടാൻ ബ്രസീലിനെതിരെ ഒരു പോയിന്റ് വേണ്ടിവരുമായിരുന്നു.
അടുത്തവർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് മത്സരങ്ങൾ നടക്കുക. കാനഡ, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളാണ് പ്രധാനവേദികൾ.
കഴിഞ്ഞ യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയെ 1-0 ന് പരാജയപ്പെടുത്തിയതിന് ശേഷം ലോക ചാമ്പ്യന് ഇന്റർ-കോൺഫെഡറേഷൻ പ്ലേഓഫിൽ കുറഞ്ഞത് ഒരു സ്ഥാനം ഉറപ്പാക്കി. ഉറുഗ്വേയ്‌ക്കെതിരായ ഗോൾരഹിത സമനിലയോടെ ബൊളീവിയ 14 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ദക്ഷിണ അമേരിക്കയുടെ യോഗ്യതാ പട്ടികയിൽ ഏഴാം സ്ഥാനത്താണ്.
2022ല്‍ ഖത്തറില്‍ നടന്ന ലോകകപ്പിലാണ് അര്‍ജന്റീന മൂന്നാം ലോകകിരീടം സ്വന്തമാക്കിയത്. ബ്രസീലുമായിട്ടുള്ള മത്സരത്തിന് മുമ്പാണ് അര്‍ജന്റീന ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്. ലാറ്റിനമേരിക്കയില്‍ നിന്നും ആറു ടീമുകളാണ് ലോകകപ്പ് യോഗ്യത നേടുക. ഏഴാമതെത്തുന്ന ടീം യോഗ്യതയ്ക്കായി പ്ലേ ഓഫ് കളിക്കേണ്ടി വരും.