Sunday, May 4, 2025
HomeEntertainmentനടന്‍ മനോജ് ഭാരതിരാജ അന്തരിച്ചു
spot_img

നടന്‍ മനോജ് ഭാരതിരാജ അന്തരിച്ചു

തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു. 48 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഒരു മാസം മുമ്പ് ഓപ്പണ്‍-ഹാര്‍ട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനുശേഷം വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്നതിനിടേയാണ് മരണം സംഭവിച്ചത്.

പ്രശസ്ത സംവിധായകനും നടനുമായ ഭാരതിരാജയുടെ മകനാണ്. ഭാരതിരാജ സംവിധാനം ചെയ്ത താജ് മഹല്‍ (1999) എന്ന സിനിമയില്‍ മനോജ് നായകനായിട്ടായിരുന്നു ചലച്ചിത്രലോകത്തേക്കുള്ള അരങ്ങേറ്റം. 2023 ല്‍ മാര്‍കഴി തിങ്കള്‍ എന്ന സിനിമ സംവിധാനം ചെയ്തിട്ടുമുണ്ട്.

സമുദിരം, അല്ലി അര്‍ജുന, ഈശ്വരന്‍, വിരുമാന്‍ തുടങ്ങി പതിനെട്ടോളം സിനിമകളില്‍ മനോജ് ഭാരതിരാജ അഭിനയിച്ചിട്ടുണ്ട്. പിതാവ് ഭാരതിരാജയാണ് ചിത്രം നിര്‍മ്മിച്ചത്. മണിരത്നം, ശങ്കര്‍, ഭാരതിരാജ എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

തമിഴ് നടനും സംവിധായകനുമായ മനോജിന്റെ മരണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, സംഗീത സംവിധായകന്‍ ഇളയരാജ, നടനും രാഷ്ട്രീയ നേതാവുമായ ശരത് കുമാര്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments